Sir Syed College
Font Size
Dark Mode

Events

Mathrubhumi International Festival of Letters

Mathrubhumi International Festival of Letters

മാതൃഭൂമി ലിറ്ററേച്ചർ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണ പരിപാടിയിൽ പ്രശസ്ത ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ശ്രീ സന്തോഷ് ഏച്ചിക്കാനം '2030 ലെ കല, സാഹിത്യം, രാഷ്ട്രീയം' എന്ന വിഷയത്തിൽ തിങ്കളാഴ്ച കോളേജിൽ സംസാരിക്കുന്നു. എല്ലാവർക്കും മൂന്നാമത്തെ അവർ സെമിനാർ ഹാളിലേക്ക് സ്വാഗതം.


അക്കാദമിക പ്രഭാഷണം

അക്കാദമിക പ്രഭാഷണം

സർ സയ്യിദ് കോളേജ് മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഗവേഷണ രീതിശാസ്ത്രം എന്ന വിഷയത്തിൽ അക്കാദമിക പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ഡോ. ബിനുമോൾ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഡോ. നജ്മു കെ അദ്ധ്യക്ഷത വഹിച്ചു. ഡോ ഉണ്ണികൃഷ്ണൻ കിഴക്കേ വളപ്പിൽ ( ഗവർമെൻ്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി ) വിഷയാവതരണം നടത്തി. മലയാളവിഭാഗം , ജേർണലിസം വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു.


*സാദരം 2024 - അനുമോദന യോഗവും പൂർവ്വ വിദ്യാർത്ഥി സംഗമവും

*സാദരം 2024 - അനുമോദന യോഗവും പൂർവ്വ വിദ്യാർത്ഥി സംഗമവും

2024 സ്ത്രീശക്തി പുരസ്കാരം നേടിയ സഹല എം വി,പി എച്ച് ഡി പ്രവേശനം നേടിയ ശ്രുജില വി പി, 2024 ബി എ മലയാളം ക്ലാസ് ടോപ്പേർസായ ശഫ്ന കെ എൻ , ഫാത്തിമത്തുൽ ഫിദ കെ പി, ഡൽഹിയിൽ നടന്ന തൽ സൈനിക് ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് വാഹിദ് കെ എന്നിവരെ സർ സയ്യിദ് കോളേജ് മലയാള വിഭാഗം ആദരിച്ചു. പരിപാടിയുടെ ഭാഗമായി 2021-2024 ബി എ മലയാളം ബാച്ചിൻ്റെ സംഗമവും നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ ഇസ്മയിൽ ഒലായിക്കര ഉപഹാര സമർപ്പണം നടത്തി. വകുപ്പദ്ധ്യക്ഷ ഡോ ഹസീന കെ പി എ അദ്ധ്യക്ഷത വഹിച്ചു. മലയാളം അസോസിയേഷൻ സെക്രട്ടറി ഫാത്തിമത്തു ഷഹാന പി വി, ഡോ നജ്മു കെ, ഡോ ദിവ്യ സി കെ, ഡോ മുനവ്വർ ഹാനിഹ് സംസാരിച്ചു. ▪️


മലയാളം അസോസിയേഷൻ ഉദ്‌ഘാടനം

മലയാളം അസോസിയേഷൻ ഉദ്‌ഘാടനം

2024-25 വർഷത്തെ മലയാളം അസോസിയേഷൻ്റെ ഉദ്ഘാടനം കവിയും പയ്യന്നൂർ ഇംഗ്ലീഷ് വകുപ്പ് മേധാവിയുമായ ഡോ എ സി ശ്രീഹരി നിർവ്വഹിക്കും. നവംബർ 1, കേരളപ്പിറവി ദിനത്തിൽ നടക്കുന്ന പരിപാടി ഭാഷാസംവാദം എന്ന നിലയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.


തായ്‌മൊഴി; കേരളപ്പിറവി ദിനാഘോഷം

തായ്‌മൊഴി; കേരളപ്പിറവി ദിനാഘോഷം

സർ സയ്യിദ് കോളേജിലെ കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുകയാണ്. കേരളപ്പിറവിയുടെ 68 ആം വാർഷിക ദിനാചരണ പരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.


മലയാളം അസോസിയേഷൻ ഉദ്ഘാടനം

മലയാളം അസോസിയേഷൻ ഉദ്ഘാടനം

2024- 25 വർഷത്തെ സർ സയ്യിദ് കോളേജ് മലയാളം അസോസിയേഷൻ്റെ ഉദ്ഘാടനം കവിയും പയ്യന്നൂർ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ എ സി ശ്രീഹരി നിർവഹിച്ചു. നവംബർ 1, കേരളപ്പിറവി ദിനത്തിൽ നടന്ന ഉദ്ഘാട പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ ഇസ്മയിൽ ഒലായിക്കര അദ്ധ്യക്ഷത വഹിച്ചു. വകുപ്പദ്ധ്യക്ഷ ഡോ ഹസീന കെ പി എ, യൂണിയൻ ചെയർപേഴ്സൺ ഫിദ മജീദ്, ഡോ നജ്മു കെ, ഡോ ദിവ്യ സി കെ, ഡോ മുനവർ ഹാനിഹ് ടി ടി, അസോസിയേഷൻ സെക്രട്ടറി ഫാത്തിമത്തു ഷഹാന പി വി എന്നിവർ സംസാരിച്ചു.


തിരശ്ശീല

തിരശ്ശീല

മലയാളം MDC കോഴ്സായ 'നവമാധ്യമ സംസ്കാരം' എന്ന പേപ്പറിൻ്റെ ഭാഗമായി ഷോട്ട് ഫിലിമുകളെ കുറിച്ചും വെബ് സീരീസുകളെ കുറിച്ചും പഠിക്കാനുണ്ട്. സിലബസിലുള്ള ചിത്രങ്ങളുടെ പ്രദർശനവും ഹ്രസ്വ ചലചിത്രങ്ങളുടെ ചരിത്ര-സാങ്കേതിക വശങ്ങളെ കുറിച്ചുള്ള ക്ലാസും 29.10.2024 ചൊവ്വാഴ്ച രാവിലെ സെമിനാർ ഹാളിൽ വെച്ച് നടക്കുന്നു. ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു .


തിരശ്ശീല : ചലച്ചിത്ര പഠന ശില്പശാലയും ഷോട്ട്ഫിലിം പ്രദർശനവും

തിരശ്ശീല : ചലച്ചിത്ര പഠന ശില്പശാലയും ഷോട്ട്ഫിലിം പ്രദർശനവും

നവമാധ്യമ സംസ്കാരം എന്ന മൾട്ടി ഡിസിപ്ലിനറി കോഴ്സിൻ്റെ ഭാഗമായി സർ സയ്യിദ് കോളേജ് മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചലച്ചിത്ര പഠന ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും സിനിമാ സംവിധായകനുമായ ഷെറി ഗോവിന്ദൻ മുഖ്യാതിഥിയായി പങ്കെടുത്തു. വെബ് സീരീസുകൾ , ഷോട്ട് ഫിലിമുകൾ എന്നിവയുടെ പ്രദർശനം നടന്നു. വി എച്ച് നിഷാദ് , ഡോ ഹസീന കെ പി എ , നവാസ് മന്നൻ , ഡോ നജ്മു കെ എന്നിവർ സംസാരിച്ചു.


മാധ്യമപഠന ശില്പശാല സംഘടിപ്പിച്ചു

മാധ്യമപഠന ശില്പശാല സംഘടിപ്പിച്ചു

*മാധ്യമപഠന ശില്പശാല സംഘടിപ്പിച്ചു* സർ സയ്യിദ് കോളേജ് തളിപ്പറമ്പ , പയ്യന്നൂർ കോളേജ് , സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് മലയാള വിഭാഗങ്ങളുടെ നേതൃത്വത്തിൽ മാധ്യമ പഠന ശില്പശാല സംഘടിപ്പിച്ചു. നവമാധ്യമ സംസ്കാരം എന്ന മൾട്ടി ഡിസിപ്ലിനറി കോഴ്സിൻ്റെ ഭാഗമായാണ് ശില്പശാല നടന്നത്. മാധ്യമ, സാഹിത്യ നിരൂപകനും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മലയാളം പ്രൊഫസറുമായ ഡോ ഷാജി ജേക്കബ് നവമാധ്യമ സംസ്കാരം: പാഠവും പഠന സാധ്യതകളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. വിവിധ കോളേജുകളിൽ നിന്നായി 130 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രൊഫ പ്രജിത പി, ഡോ ഹസീന കെ പി എ , നവാസ് മന്നൻ, ഷഫീഖ് പി എന്നിവർ സംസാരിച്ചു. സർ സയ്യിദ് കോളേജ് തളിപ്പറമ്പ , പയ്യന്നൂർ കോളേജ് , സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് മലയാള വിഭാഗങ്ങളുടെ നേതൃത്വത്തിൽ മാധ്യമ പഠന ശില്പശാല സംഘടിപ്പിച്ചു. നവമാധ്യമ സംസ്കാരം എന്ന മൾട്ടി ഡിസിപ്ലിനറി കോഴ്സിൻ്റെ ഭാഗമായാണ് ശില്പശാല നടന്നത്. മാധ്യമ, സാഹിത്യ നിരൂപകനും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല മലയാളം പ്രൊഫസറുമായ ഡോ ഷാജി ജേക്കബ് നവമാധ്യമ സംസ്കാരം: പാഠവും പഠന സാധ്യതകളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. വിവിധ കോളേജുകളിൽ നിന്നായി 130 വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രൊഫ പ്രജിത പി, ഡോ ഹസീന കെ പി എ , നവാസ് മന്നൻ, ഷഫീഖ് പി എന്നിവർ സംസാരിച്ചു.


മലബാർ മാന്വൽ 2

മലബാർ മാന്വൽ 2

*'ഭൂമിയുടെ അവകാശികൾ' പിറന്ന മണ്ണിൽ* ഇന്ത്യ ഏത് നിമിഷവും സ്വതന്ത്ര്യയാകും . അതിൽ എൻ്റെ പങ്ക് ഇല്ലാതായിപ്പോകുമോ.... ഉമ്മയോട് ഒരു ഗ്ലാസ് പച്ചവെള്ളവും വാങ്ങിക്കുടിച്ച് യാത്ര പോലും പറയാതെ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. അമ്മ - വൈക്കം മുഹമ്മദ് ബഷീർ 2024 ആഗസ്റ്റ് 15 ന് മലയാള വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീറിൻ്റെ വൈലാലിൽ വീട് സന്ദർശിച്ചു. കോഴിക്കോട്ടെ വിവിധ ചരിത്ര സാംസ്കാരിക ഇടങ്ങൾ കൂടി ഉൾക്കൊള്ളുന്നതായിരുന്നു ഏകദിന പഠനയാത്ര. ചിത്രം - *നിരവധി സാഹിത്യ സാംസ്കാരിക സംവാദങ്ങൾക്ക് തണലേകിയ മാങ്കോസ്റ്റിൻ മരച്ചോട്ടിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകൻ അനീസ് ബഷീറിനോടൊപ്പം യാത്രാംഗങ്ങൾ* ▪️


മലബാർ മാന്വൽ 2

മലബാർ മാന്വൽ 2

ബേപ്പൂർ അഴിമുഖത്ത് ജംഗാറിൽ


'നീലവെളിച്ചത്തിൽ' വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

'നീലവെളിച്ചത്തിൽ' വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

സർ സയ്യിദ് കോളേജ് മലയാള വിഭാകം ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുന്നു. ചെറുകഥാകൃത്ത്, നോവലിസ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന രമേശൻ ബ്ലാത്തൂർ പ്രസ്തുത പരിപാടിയിൽ സംസാരിക്കും.


വായനയുടെ വാതായനങ്ങൾ, പ്രഭാഷണ പരമ്പര.

വായനയുടെ വാതായനങ്ങൾ, പ്രഭാഷണ പരമ്പര.

സർ സയ്യിദ് കോളേജ് മലയാളം ഇംഗ്ലീഷ് വിഭാഗങ്ങളുടെ സംയുക്ത ആഭിമഖ്യത്തിൽ 'വായനയുടെ വാതായനങ്ങൾ' എന്ന പേരിൽ ഒരു പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. 2024 ജൂൺ 24 തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന പ്രസ്തുത പരിപാടിയിൽ ഡോ. സജയ് കെ. വി. കവിതയുടെ കഥ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഏവർക്കും സ്വഗതം.


വഴി കാട്ടാം വായനയുടെ ലോകത്തേക്ക്

വഴി കാട്ടാം വായനയുടെ ലോകത്തേക്ക്

വായന ദിനത്തോടനുബന്ധിച്ച് മലയാള വിഭാഗത്തിൻ്റെ സഹകരണത്തോടെ തളിപ്പറമ്പ റയാൻ ഇൻ്റർനാഷണൽ സ്കൂളിലെ വിദ്യാർഥികൾ സർ സയ്യിദ് കോളേജ് സെൻട്രൽ ലൈബ്രറി സന്ദർശിച്ചു. ലൈബ്രേറിയൻ റഷീദ് തച്ചംപൊയിൽ, അസി. ലൈബ്രേറിയൻ സഫ്വാൻ എന്നിവർ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് സംസാരിച്ചു.


ധാരണാപത്രം ഒപ്പുവെച്ചു

ധാരണാപത്രം ഒപ്പുവെച്ചു

ധാരണാപത്രം ഒപ്പുവെച്ചു തളിപ്പറമ്പ് സർ സയ്യിദ് കോളേജ്,കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ് മലയാള വിഭാഗങ്ങൾ തമ്മിൽ അക്കാദമിക രംഗത്തെ സഹകരണത്തിനും വിഭവ കൈമാറ്റത്തിനും വേണ്ടി ധാരണാപത്രം ഒപ്പുവെച്ചു. നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ കെ വി മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സർ സയ്യിദ് കോളേജ് മലയാള വിഭാഗം വകുപ്പദ്ധ്യക്ഷ ഡോ ഹസീന കെ പി എ നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ് മലയാളം വകുപ്പദ്ധ്യ ഡോ ധന്യ കീപ്പേരിക്ക് ധാരണാപത്രം കൈമാറി. നവാസ് മന്നൻ , ഡോ ഷീജ കെ പി എന്നിവർ സംബന്ധിച്ചു .


MALABAR MANUAL

MALABAR MANUAL

Wayanad- Nilgiri, Cultural study tour