പ്രിയപ്പെട്ടവരേ, ഒരു പാവം സ്ത്രീ വീടെന്ന സ്വപ്‌നവുമായി തുടങ്ങിയ പ്രവർത്തികൾ അവരാൽ പൂർത്തീകരിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് nss നെ സമീപിച്ചത്. അങ്ങനെ അവരുടെ സ്വപ്‌നം നമ്മുടെ nss കുടുംബം ഏറ്റെടുത്തു. പ്രിയപ്പെട്ട സയീദ് സാറും വിദ്യാർത്ഥികളും ആ സ്ത്രീയും വീട് ഈ സ്റ്റേജിൽ എത്തിച്ചിരിക്കുന്നു. ഇനിയും ഒരുപാട് പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് വീട് കണ്ടാൽ മനസ്സിലാകുമല്ലോ .... അവരും അവരുടെ വീടെന്ന സ്വപ്‌നവും നമ്മെയും കാത്തിരിപ്പാണ് ...... നമ്മൾ വാഗ്‌ദാനം ചെയ്‌ത വീടെന്ന സ്വപ്നത്തിനു വേണ്ടി ഇനിയും അവർ ഒരുപാട് കാത്തിരിക്കരുത്. കഴിഞ്ഞ ദിവസം വീടും പരിസരവും വൃത്തിയാക്കി. എത്രയും വേഗം പണി പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നു. നിങ്ങളോരോരുത്തരാലും കഴിയുന്ന സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.