EXIGO - ത്രിദിന ഓൺലൈൻ ശില്പശാല
2, 3 & 4 August, 2020
സർ സയ്ദ് കോളേജ് -തളിപ്പറമ്പ്
പ്രിയപ്പെട്ട വിദ്യാർത്ഥികളേ / രക്ഷിതാക്കളേ
പ്ലസ് ടു കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സ് (B.A./B.Sc./B.Com. ) പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യക്തമായി മനസ്സിലാക്കാനും, കോഴ്സിന്റെ പ്രാധാന്യം, പഠിക്കേണ്ട വിഷയങ്ങൾ, തുടർ പഠന സാധ്യതകൾ, തൊഴിൽ സാധ്യതകൾ എന്നിവ തിരിച്ചറിയാനും വേണ്ടി ഒരു ശിൽപശാല സംഘടിപ്പിക്കുന്നു.
ബിരുദ കോഴ്സിന് അപേക്ഷിക്കേണ്ട സമയം, അപേക്ഷിക്കേണ്ട വിധം, അഡ്മിഷൻ രീതി എന്നീ കാര്യങ്ങളിലുള്ള സംശയ ദൂരീകരണത്തിനും, വ്യക്തതയ്ക്കും ഈ ഓൺലൈൻ ശിൽപശാല ഉപകാരപ്പെടും. സർ സയ്ദ് കോളേജ് Internal Quality Assuarance Cell ( IQAC ) ന്റെ നേതൃത്വത്തിലാണ് ഓൺലൈൻ സംവിധാനത്തിലുള്ള ഈ ത്രിദിന ശില്പശാല സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ശില്പശാലയിൽ പങ്കെടുക്കാം. കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിയുമായി കേരളത്തിലെ പ്രഗൽഭരായ കരിയർ വിദഗ്ധരെത്തുന്നു. കൂടാതെ ഓരോ ബിരുദ കോഴ്സുകളുടെ ഘടനയെയും സാധ്യതകളെയും കുറിച്ചുള്ള വിദ്യാർത്ഥികളുടെ സംശയ ദുരീകരണത്തിനായി
കോളേജിലെ അധ്യാപകരുമുണ്ട്.
തികച്ചും ആധികാരികവും വിശ്വസ്തവുമായ വിവരങ്ങൾ ഈ ശില്പശാലയിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
Registration Fee Rs.50 . താല്പര്യമുള്ളവർ ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യുക
Group-2 Link
https://chat.whatsapp.com/CH9QlzT41heBNBdw2JzXEd
Group- 3 Link
https://chat.whatsapp.com/LUKAoLN2Pze0ZbL4slkcx6
Group- 4 Group Link
https://chat.whatsapp.com/IjbiQsa6S9GAyWliopn7sQ
Group - 5 Group Link
https://chat.whatsapp.com/FFAXg2SfQGg5Ba5aBwg9Pu
ഒരു ഗ്രൂപ്പിൽ ചേർന്നവർ Exigo യുടെ മറ്റു ചേരേണ്ടതില്ല...
Exigo- Three Day Orientation Programme for U.G. Degree Aspirants& Parents, Details of Kannur University BA, B.Sc. and B.Com. Courses, Organized by Internal Quality Assurance Cell (IQAC) Sir Syed College, Taliparamba, Kannur Kerala, India.